Share this Article
image
ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; കേന്ദ്രം വിജ്ഞാപനം ഇറക്കി; എട്ട് ഹൈക്കോടതികളിൽ പുതിയ ചീഫ് ജസ്റ്റിസുമാർ
വെബ് ടീം
posted on 21-09-2024
1 min read
justice-nitin-jamdar

ന്യൂഡൽഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് നിതിൻ മധുകർ ജാംദാറിനെ നിയമിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി.ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ വൈകാതെ തന്നെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 

ബോംബെ ഹൈക്കോടതിയിലെ  ജസ്റ്റിസ് കെ ആർ ശ്രീറാമിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സർക്കാർ പുറത്തിറക്കി. കേരള, മദ്രാസ് ഹൈകോടതികൾക്ക് പുറമെ ആറ് ഹൈകോടതികൾക്ക് കൂടി പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസ് നിയമനം വൈകുന്നതിനെതിരെ ഹർജി അടുത്ത ആഴ്ച്ച സുപ്രീം കോടതി പരിഗണിക്കാൻ ഇരിക്കെയാണ് കേന്ദ്രം നിയമന വിജ്ഞാപനം ഇറക്കിയത്.

മറ്റ് ചീഫ് ജസ്റ്റിസുമാർ :

ജസ്റ്റിസ് മൻമോഹൻ - ദില്ലി ഹൈക്കോടതി

ജസ്റ്റിസ് രാജീവ് ശഖ്‌ദർ - ഹിമാചൽ പ്രദേശ് ഹൈക്കോടതി

ജസ്റ്റിസ് സുരേഷ് കുമാർ കെയ്‌ത് - മധ്യപ്രദേശ് ഹൈക്കോടി

ജസ്റ്റിസ് ഇന്ദ്ര പ്രസന്ന മുഖർജി - മേഘാലയ ഹൈക്കോടതി

ജസ്റ്റിസ് തഷി റബ്‌സ്ഥാൻ - ജമ്മു ആൻ്റ് കശ്മീർ, ലഡാക്ക് ഹൈക്കോടതി

ജസ്റ്റിസ് എം.എസ് രാമചന്ദ്ര റാവു - ജാർഖണ്ഡ് ഹൈക്കോടതി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories