വാഷിങ്ടണ്‍: പ്രശസ്ത യൂട്യൂബര്‍ അന്നാബെല്ല അന്തരിച്ചു. 22 വയസായിരുന്നു. അപസ്മാരബാധയെ തുടര്‍ന്നായിരുന്നു മരണം. അമേരിക്കയിലെ ജോര്‍ജിയ നിവാസിയാണ്.
കോളേജ് വിദ്യാര്‍ഥിയായ ഇവരെ സാമൂഹിക മാധ്യമത്തില്‍ നിരവധി പേരാണ് പിന്തുടരുന്നത്. എന്നാല്‍ മരണകാരണത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അന്നയുടെ സഹോദരി അമേലിയയാണ് മരണ വിവരം സാമൂഹിക മാധ്യമത്തില്‍ പങ്കിട്ടത്.
'തകര്‍ന്ന ഹൃദയത്തോടെ ഞങ്ങള്‍ ഇത് പങ്കുവെക്കുന്നത്. അന്ന ബെല്‍ അപസ്മാരം ബാധിച്ച് മരിച്ചു. അവള്‍ സ്വര്‍ഗത്തിന്റെ കവാടത്തിലേക്ക് പോയി. അവള്‍ രോഗത്തോട് ദീര്‍ഘകാലമായി പോരാടി. ഇതിനെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ അന്ന ആഗ്രഹിച്ചിരുന്നു'- സഹോദരി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.