കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ മകൻ ആദർശ് വിവാഹിതനായി. അങ്കമാലി സ്വദേശി പി. വി മത്തായിയുടെ മകൾ സ്നേഹ മത്തായിയാണ് വധു. ശനിയാഴ്ച രാവിലെയോടെയായിരുന്നു വിവാഹം.
ജോർജ് കുര്യന്റെ മകന് വിവാഹ ആശംസകൾ നേർന്നു കൊണ്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഫെയ്സ് ബുക്കിൽ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിയുടെ മകന്റെ വിവാഹത്തിന് നിരവധി രാഷ്ട്രീയ പ്രമുഖരും പങ്കെടുത്തിരുന്നു.