Share this Article
'ഷംസീർ തിരുത്തിയാൽ മതി',മാപ്പുപറയേണ്ട; സിപിഐഎമ്മിന്റെ തിരുത്ത് സ്വാഗതാർഹമെന്നും വി ഡി സതീശൻ
വെബ് ടീം
posted on 04-08-2023
1 min read
VD SATHTHESHAN ON SHAMSEER WORD

തൃശൂർ: മിത്ത് പരാമര്‍ശത്തില്‍ സിപിഐഎമ്മിന്റെ തിരുത്ത് സ്വാഗതാർഹമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മതവിശ്വാസത്തെ ശാസ്ത്രബോധവുമായി കൂട്ടിക്കെട്ടേണ്ട ആവശ്യമില്ല. എംവി ഗോവിന്ദൻ ഡൽഹിയിൽ തിരുത്തിയതിൽ സന്തോഷമുണ്ട്. സ്പീക്കർ എ എൻ ഷംസീറിനോട് മാപ്പ് പറയാൻ കോൺഗ്രസ് ആവശ്യപ്പെടുന്നില്ല. ഷംസീറിന്റെ പ്രസ്താവന തിരുത്തിയാൽ മതിയെന്നും നാക്കുപിഴ ആർക്കുവേണമെങ്കിലും സംഭവിക്കാമെന്നും സതീശൻ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories