Share this Article
image
അപേക്ഷയില്‍ ഒപ്പിട്ടത് താനല്ലെന്ന് കര്‍ഷകന്‍; മുട്ടില്‍ മരം മുറിയിൽ നിർണായക വെളിപ്പെടുത്തല്‍
Muttil Tree Felling Case; Latest NEws

മുട്ടില്‍ മരം മുറിയില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. മരം മുറിക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ ഒപ്പിട്ടത് താനല്ലെന്ന് വ്യക്തമാക്കി കര്‍ഷകന്‍ രംഗത്തെത്തി. മരം മുറിക്കാന്‍ ഒരിടത്തും അപേക്ഷ നല്‍കിയിട്ടില്ലെന്നും വയനാട് വാഴവറ്റ വാളം വയല്‍ ഊരിലെ ബാലന്‍ കേരളാ വിഷന്‍ ന്യൂസിനോട്  വെളുപ്പെടുത്തി. മരം മുറിക്കാന്‍ അഗസ്റ്റിന്‍ സഹോദരങ്ങള്‍ നല്‍കിയത് വ്യാജരേഖകളെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.




ALSO WATCH

മുട്ടില്‍ മരം മുറി കേസില്‍ അന്വേഷണം കൃത്യമായ രീതിയിലെന്ന് വനംമന്ത്രി  എ.കെ ശശീന്ദ്രന്‍.പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കും.വനംവകുപ്പ് കണ്ടെത്തിയ നിഗമനങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.മരം മുറിച്ചത് പട്ടയം ഭൂമിയില്‍ നിന്ന് തന്നെയെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു.വനംവകുപ്പിന്റെ അന്വേഷണത്തിൽ മാത്രം ഒതുങ്ങി പോയിരുന്നെങ്കിൽ 500 രൂപ പിഴയും ആറുമാസം തടവും മാത്രമേ അവർക്കു ലഭിക്കുമായിരുന്നുള്ളൂ.പ്രത്യേക അന്വേഷണ സംഘത്തെ ഇതിന്റെ ചുമതല ഏൽപ്പിക്കാൻ കാരണം പരമാവധി ശിക്ഷ വാങ്ങി നൽകാനാണ്.

കുറ്റവാളികൾക്ക് ഏറ്റവും കൂടുതൽ ശിക്ഷ കൊടുത്തു നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയാണ് ഗവൺമെന്റ് ലക്ഷ്യമിടുന്നത്.റവന്യൂ ഭൂമിയിൽ നിന്നാണ് മരങ്ങൾ മുറിച്ചു നീക്കിയതെന്ന് നേരത്തെ തന്നെ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.മരംമുറി കേസിൽ കൂടുതൽ തെളിവുകൾ പുറത്തുവരുന്നത് നല്ലതാണ്.വനംവകുപ്പ് കണ്ടെത്തിയ നിഗമനങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.നടപടി സസ്പെൻഷനിൽ ഒതുക്കാതെ കൂടുതൽ ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

അതേ സമയം ജനങ്ങൾക്ക് ബോധ്യപ്പെടുന്ന രീതിയിലുള്ള ഒരു അന്വേഷണവും നടക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ കേരള വിഷനോട് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories