മൈസൂര്‍ അര്‍ബന്‍ ഡെവലപ്‌മെന്റ് ഭൂമി കുംഭകോണ കേസില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് തിരിച്ചടി. കേസില്‍ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണ്ണര്‍ നല്‍കിയ അനുമതി കര്‍ണ്ണാടക ഹൈക്കോടതി ശരിവെച്ചു.
വിവാദമായ മൈസൂര്‍ അര്‍ബന്‍ ഡെവലപ്‌മെന്റെ അതോറിറ്റി കുംഭകോണ കേസില്‍ ഗവര്‍ണ്ണര്‍ തവാര്‍ ചന്ദ് ഗഹ്ലോത് മുഖ്യമന്ത്രി സിദ്ധരാമയ്യെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു.
ഇതിനെതിരെ സിദ്ധരാമയ്യ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റീസ് എം നാഗപ്രസന്ന അടങ്ങിയ ബെഞ്ച് തള്ളിയിരിക്കുന്നത്. സാധാരണ ഗതിയില്‍ മന്ത്രിസഭായോഗ തീരിമാനമനുസരിച്ചാണ് ഗവര്‍ണ്ണര്‍ പ്രവര്‍ത്തിക്കേണ്ടത്.
എന്നാല്‍ ഇതൊരു അസാധാരണ സാഹചര്യമാണെന്നും ഗവര്‍ണ്ണര്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.
ഗവര്‍ണ്ണറുടെ രണ്ടാഴ്ചത്തേയ്ക്ക് സ്‌റ്റേ ചെയ്യണമെന്ന സിദ്ധരാമയ്യയ്യുടെ അഭിഭാഷകന്‍ അഭിഷേക് സിംങ്വി അഭ്യര്‍ത്ഥിച്ചെങ്കിലും ഗവര്‍ണ്ണര്‍ക്ക്സ്വന്തം ഉത്തരവ് സ്‌റ്റേ ചെയ്യാനാവില്ലെന്ന് പറഞ്ഞു.
പ്രദീപ് കുമാര്‍, ടി ജെ എബ്രഹാം, സ്‌നഹമയി കൃഷ്ണ എന്നിവരുടെ ഹര്‍ജിയെ തുടര്‍ന്നാണ് സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണ്ണര്‍ അനുമതി നല്‍കിയത്.
എന്നാല്‍ താന്‍ പ്രതിയോ പങ്കാളിയോ അല്ലാത്ത ഭൂമി ഇടപാടില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണ്ണറുടെ അനുമതി ചട്ടവിരുദ്ധമാണെന്നായിരുന്നു സിദ്ധരാമയ്യുടെ ഹര്‍ജി.
സിദ്ധരാമയ്യുടെ ഭാര്യ ബി എം പാര്‍വ്വതിയ്ക്ക് മൈസൂരുവില്‍ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നമായിരുന്നു ആരോപണം.