Share this Article
കണ്ണൂർ സ്വദേശിനിയായ ഉംറ തീർത്ഥാടക മക്കയിൽ മരിച്ചു
വെബ് ടീം
posted on 06-05-2024
1 min read
kannur-native-died-during-umrah

ദോഹ: ഖത്തറിൽ നിന്നും ഉംറ നിർവഹിക്കാനായി പോയ സംഘത്തിലെ യുവതി മക്കയിൽ മരണപ്പെട്ടു. കണ്ണുർ മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശിനി പടിഞ്ഞാറെ കണിയാംങ്കണ്ടി സുഹൈല (25) ആണ്​ ​ഉംറ നിർവഹിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചത്​. ഭർത്താവ്​ ഷറഫുദ്ദീൻ സഖാഫി തളിപ്പറമ്പ്​ അമീറായ ഖത്തറിൽ നിന്നുള്ള അറഫാത്ത്​ ഉംറ ഗ്രൂപ്പ്​ അംഗമായാണ്​ സുഹൈല മക്കയിലേക്ക്​ യാത്രയായത്​. ഞായറാഴ്​ച രാത്രിയിൽ ഹറമിൽ പ്രാർത്ഥന നിർവഹിക്കവെ കുഴഞ്ഞു വീഴുകയായിരുന്നു​. പുലർച്ചെയോടെ മരണം സംഭവിച്ചു. ഖത്തറിൽ സന്ദർശക വിസയിലെത്തിയ ശേഷം ഉംറക്കായി പുറപ്പെട്ടതായിരുന്നു ഇവർ. അബ്​ദുറഹ്​മാൻ ആണ്​ പിതാവ്​. ഉമ്മ കുഞ്ഞാമിന.

മക്കൾ: റഹ്മത്ത് (ആറ് വയസ്സ്), മുഹമ്മദ് (അഞ്ചു വയസ്സ്​). മയ്യിത്ത്​ മക്കയിൽ തന്നെ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories