സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നീരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം,ഇടുക്കി,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും. കേരളാതീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്.