Share this Article
കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് ഇന്ന് കടലാക്രമണത്തിന് സാധ്യത; സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം
Risk of sea attack today; Marine Research Center

കള്ളക്കടല്‍ പ്രതിഭാസത്തെത്തുടര്‍ന്ന് ഇന്ന് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.  അടിയന്തര സാഹചര്യമുണ്ടായാല്‍ ഉടനടി നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. 

ദുരന്തനിവാരണ വകുപ്പ്, കടലോര ജാഗ്രത സമിതി എന്നിവയുമായി ചേര്‍ന്ന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാനാനും കോസ്റ്റല്‍ പോലീസ് വിഭാഗം ഐജി, എഐജി എന്നിവരോട് ആവശ്യപ്പെട്ടു. തീരദേശ ജില്ലകളിലെ ജില്ലാ പോലീസ് മേധാവിമാര്‍ക്കും ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories