തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പിനൊരുങ്ങി യുഡിഎഫ്. ഒക്ടോബര്‍ അവസാനത്തോടെ സേവ് പഞ്ചായത്ത് രാജ് ക്യാമ്പയിന്‍ ആരംഭിക്കും.mതെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് വാര്‍ഡ് ഇലക്ഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കാനും തീരുമാനം.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുവേണ്ട മുന്നൊരുക്കങ്ങൾ നടത്തുകയാണ് യു ഡി എഫ്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലഭിച്ച വലിയ മുന്നേറ്റം തുടരാനുള്ള തയ്യാറെടുപ്പുകൾ ആണ് നടത്തുന്നത്. ഒക്ടോബര്‍ അവസാനത്തോടെ സേവ് പഞ്ചായത്ത് രാജ് ക്യാമ്പയിന്‍ ആരംഭിക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുന്നില്‍ യുഡിഎഫ് പ്രതിഷേധ ധര്‍ണ നടത്തും. സെപ്റ്റംബര്‍ 15ന് മുമ്പ് തന്നെ യുഡിഎഫ് ബ്ലോക്ക്, മണ്ഡലം കമ്മിറ്റികള്‍ ചേരാനാണ് തീരുമാനം. ഒക്ടോബര്‍ മാസത്തില്‍ വിപുലമായ ജില്ലാ, സംസ്ഥാന യുഡിഎഫ് നേതൃയോഗങ്ങൾ നടത്താനും തീരുമാനമായി.
കൂടാതെ തദ്ദേശ തെരഞ്ഞെടുപ്പിൽ, സീറ്റ് വിഭജനത്തില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാൻ പ്രത്യേക സമിതികൾ രൂപീകരിക്കും. ജില്ലാ, സംസ്ഥാന തലങ്ങളിൽ യുഡിഎഫ് തര്‍ക്ക പരിഹാരസമിതിയും തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് വാര്‍ഡ് ഇലക്ഷന്‍ കമ്മിറ്റികളും രൂപീകരിക്കുമെന്ന് യു ഡി എഫ് കൺവീനർ എം എം ഹസ്സൻ അറിയിച്ചു.