തൃശൂർ: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. തൃശൂർ ദേശമംഗലം സ്വദേശിനി വട്ടപറമ്പിൽ അമ്മാളുകുട്ടി (53) ആണ് ഇന്ന് രാവിലെ ആറു മണിയോടെ മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ആറാം തീയതിയാണ് ഗുരുതരാവസ്ഥയിലായ അമ്മാളുകുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് മുതൽ ഐ.സി.യുവിലായിരുന്നു.