Share this Article
മലയാളി നഴ്‌സ് യുകെയിൽ ക്യാൻസർ ബാധിച്ച് മരിച്ചു
വെബ് ടീം
posted on 08-05-2024
1 min read
malayali-nurse-died-due-to-cancer-in-britain

ലണ്ടന്‍: മലയാളി നഴ്‌സ് ബ്രിട്ടനില്‍ മരിച്ചു. ബ്രിട്ടനിലെ പീറ്റര്‍ബറോയില്‍ എറണാകുളം പാറമ്പുഴ സ്വദേശിനിയായ സ്‌നോബി സനിലാണ് (44) ക്യാന്‍സര്‍ ബാധിച്ച് മരിച്ചത്. 

സീനിയർ കെയറർ വീസയിൽ ഒരു വര്‍ഷം ബ്രിട്ടനിലെത്തിയ സ്നോബി കെയർഹോമിലായിരുന്നു ജോലി ചെയ്തിരുന്നത്. സനിൽ മറ്റൊരു കെയർ ഹോമിൽ ഷെഫ് ആയി ജോലി ചെയ്യുകയാണ്. ഭർത്താവ്: സനിൽ മാത്യു. ഏകമകൻ ആന്റോ സനിൽ. സ്നോബിയുടെ സഹോദരി മോളിയും ഭർത്താവ് സൈമൺ ജോസഫും പീറ്റർബോറോയിൽ ഇവരുടെ അടുത്തുതന്നെയാണ് താമസം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories