പണ്ടൊക്കെ സൈക്കിൾ വാടകയ്ക്ക് എടുത്ത് ഓടിക്കാത്തവർ തീരെ കുറവായിരിക്കും. പിന്നീട് ബൈക്കും കാറും ഒക്കെ മണിക്കൂറിനു ഇത്ര രൂപ എന്ന കണക്കിൽ വാടകയ്ക്ക് ലഭിച്ചു തുടങ്ങി. മെട്രോ വന്നപ്പോൾ സൈക്കിൾ വീണ്ടും തിരിച്ചെത്തി. അതുപോലെ കാമുകിയെ വാടകയ്ക്ക് കൊടുക്കുന്ന ഇടമുണ്ട്. ഇത് നിയമപരമാക്കിയ രാജ്യമാണ് ജപ്പാൻ. ഒറ്റപ്പെട്ടു പോയവർക്ക് അവരുടെ ഏകാന്തതയിൽ നിന്നും മോചനം നേടുന്നതിനായി ജപ്പാൻ സർക്കാരാണ് ഇത്തരം ഒരു പദ്ധതിക്ക് ആവിഷ്കരിച്ചത്.
അവരവരുടെ ആവശ്യകതകളെ അടിസ്ഥാനമാക്കി പങ്കാളികളെ വാടകയ്‌ക്ക് എടുക്കാൻ ഒരു വെബ്‌സൈറ്റും ജപ്പാനിൽ നിലവിലുണ്ട്. ഈ വെബ്‌സൈറ്റ് നടപ്പിലാക്കുന്നതും നിയന്ത്രിക്കുന്നതും സർക്കാരാണ്. രാജ്യത്ത് ഏകാന്തത അനുഭവിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇങ്ങനൊരു പദ്ധതി. പങ്കാളികളെ മാത്രമല്ല ബന്ധുക്കളെയും സുഹൃത്തുക്കളെയും വരെ ഈ വെബ്‌സൈറ്റിലൂടെ വാടകയ്‌ക്ക് എടുക്കാം.
ഒരു കാമുകിയെ രണ്ട് മണിക്കൂർ നേരം വാടകയ്‌ക്ക് എടുക്കുന്നതിന് 3000 രൂപയാണ് ചാർജ്. മണിക്കൂറുകൾ കൂടുന്നത് അനുസരിച്ച് 1200 രൂപ വീതം കൂടും. വാടക നൽകുന്നതും സമയ ക്രമീകരണത്തിലും വാടകയ്ക്ക് എടുക്കുന്ന വ്യക്തികളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട കർശന നിർദേശങ്ങളും നിയന്ത്രണങ്ങളും ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. അതേസമയം സമയം കഴിഞ്ഞാൽ വാടകയ്‌ക്ക് എടുത്ത വ്യക്തിയുമായി ബന്ധം തുടരാൻ ക്ലയന്റിന് അനുവാദമില്ല. ബന്ധങ്ങളുടെ അഭാവം മൂലം ഒറ്റപ്പെട്ടു പോകുന്നവർക്ക് താൽക്കലിക ആശ്വാസം നൽകുകയാണ് ഈ സംവിധാനത്തിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്.