കോണ്‍ഗ്രസിന്റെ 140 ബ്ലോക്ക് പ്രസിഡന്റുമാര്‍ക്കുള്ള കോണ്‍വക്കേഷന്‍ ഇന്നും നാളെയുമായി കോഴിക്കോട് നടക്കും. കോഴിക്കോട് അപ്പോളോ ഡിമോറൊ ഹോട്ടലിലാണ് പരിപാടി നടക്കുന്നത്.
കാസര്‍കോട് മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളിലെ ബ്ലോക്ക് പ്രസിഡന്റ്മാരാര്‍ പങ്കെടുക്കും. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ സംബന്ധിക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റുകളും ജയിക്കുന്നതിനുള്ള പദ്ധതികള്‍ കോണ്‍വെക്കേഷനില്‍ ചര്‍ച്ചയാകും.
തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനൊപ്പം സംഘടനാ കാര്യങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും കോണ്‍വെക്കേഷനില്‍ ചര്‍ച്ചയാവുന്നുണ്ട്. അതേസമയം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്മാരുടെ നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ എത്തിയ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കോഴിക്കോട് നേതാക്കളുമായി ചര്‍ച്ച നടത്തും