തിരുവനന്തപുരം: സംസ്ഥാനത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പേര് ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നാക്കി. ജനകീയ ആരോഗ്യ കേന്ദ്രം, ഫാമിലി ഹെൽത്ത് സെൻറർ, അർബൻ ഫാമിലി ഹെൽത്ത് സെൻറർ, പ്രാഥമിക ആരോഗ്യ കേന്ദ്രം, എന്നിവയുടെ പേരാണ് ആയുഷ്മാൻ ആരോഗ്യമന്ദിർ എന്ന് മാറ്റുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും ബോർഡ് വെക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
കോ ബ്രാൻഡിംഗ് ആയിട്ടാണ് പേര് വെക്കുക എന്ന് ആരോഗ്യവകുപ്പിന്റെ വിശദീകരണം. നേരത്തെ കേന്ദ്ര നിർദേശം അനുസരിച്ച് പേരുമാറ്റില്ല എന്ന് ആരോഗ്യവകുപ്പ് നിലപാട് എടുത്തിരുന്നു.