ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമ പ്രേക്ഷകരെ ചിരിപ്പിച്ച് മുന്നേറുകയാണ്. മലയാളിക്ക് ഗുരുവായൂരും ഗുരുവായൂരെ കല്യാണവും ഗുരുവായൂരപ്പനോളം പ്രീയപ്പെട്ടതാണ്. ഒപ്പമൊരു ഗൃഹാതുരതയും.
കല്യാണമുറച്ചാല്‍ പിന്നെ വിവാഹവേദി ഏത് വേണമെന്നാണ് വധൂവരന്മാരുടെ ആശങ്ക. ആദ്യമെത്തുന്നത് സാക്ഷാല്‍ ഗുരുവായൂര്‍ അമ്പലനടയിലും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിവാഹം നടക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂര്‍. നൂറുകണക്കിന് വിവാഹങ്ങളാണ് മുഹൂര്‍ത്ത ദിനങ്ങളില്‍ ഗുരുവായൂരില്‍ നടക്കാറ്. ഭൂലോക വൈകുണ്ഠം എന്നറിയപ്പെടുന്ന ഗുരുവായൂരില്‍ വച്ച് വിവാഹം നടന്നാല്‍ ദീര്‍ഘദാമ്പത്യം ലഭിക്കുമെന്നാണ് വിശ്വാസം. ഒപ്പം ദാമ്പത്യത്തിലുടനീളം ഗുരുവായൂരപ്പന്റെ അനുഗ്രഹവും ലഭിക്കുമെന്നാണ് വിശ്വാസം..
വിവാഹം നടക്കുന്നതില്‍ റെക്കോര്‍ഡ് ഇടുന്ന ക്ഷേത്രമാണ് ഗുരുവായൂര്‍. ഗുരുവായൂരിലെ കിഴക്കേ നടയിലെ മണ്ഡപത്തില്‍വച്ചാണ് വിവാഹം നടത്തുന്നത്. വിവാഹം കഴിഞ്ഞ് നവദമ്പതികള്‍ ക്ഷേത്രത്തിനുളളില്‍ പ്രവേശനമില്ല. അതിനാല്‍ വിവാഹത്തിന് മുന്നേ വധൂവരന്മാര്‍ ക്ഷേത്രത്തിലെത്തി കണ്ണനെ തൊഴുന്നതാണ് പതിവ്.
അയ്യായിരത്തിലധികം പഴക്കമുണ്ടെന്ന് വിശ്വസിക്കുന്ന ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വസുദേവകരും ദേവകിയും പൂജിച്ച കൃഷ്ണ വിഗ്രഹമാണുള്ളതെന്നാണ് വിശ്വാസം. ദേവഗുരുവായ ബൃഹസ്പതിയും ശിഷ്യനായ വായുദേവനും ചേര്‍ന്നാണ് പ്രതിഷ്ഠ നടത്തിയത്. അതിനാലാണ് ഗുരുവായൂര്‍ എന്ന പേരും വന്നത്. പന്ത്രണ്ട് നേരവും പന്ത്രണ്ട് ഭാവമുള്ള കണ്ണനാണ് ഗുരുവായൂരിലേത്. വിവാഹശേഷം മാസം തോറും ഭഗവാനെ കണ്ടുതൊഴുന്ന ദമ്പതികളുമുണ്ട്. ദീര്‍ഘമംഗല്യത്തിന് കണ്ണന്‍ അനുഗ്രഹം തേടി