Share this Article
Union Budget
ഒ ആര്‍ കേളു മന്ത്രി സഭയിലേക്ക്; പട്ടിക ജാതി ക്ഷേമ വകുപ്പ് മന്ത്രിയാകും

o r kelu becomes new minister

ലോക്സഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന് പകരം മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു മന്ത്രിയായി ചുമതലയേല്‍ക്കും. പട്ടിക ജാതി ക്ഷേമ വകുപ്പായിരിക്കും കേളുവിന് നല്‍കുക. നിലവിൽ സിപിഎം സംസ്ഥാന സമിതിയംഗമാണ് ഒ ആര്‍ കേളു. അതേസമയം, സംസ്ഥാന മന്ത്രി സഭയില്‍ ചെറിയ മാറ്റങ്ങളും ഉണ്ടാവും. വി എന്‍ വാസവന് ദേവസ്വം വകുപ്പിന്റെ ചുമതല നല്‍കും. പാര്‍ലമെന്ററി കാര്യ വകുപ്പ്  എം ബി രാജേഷിനും നല്‍കും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories