Share this Article
നിവിന്‍പോളിക്കെതിരായ പീഡനക്കേസ്‌;യുവതിയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് പൊലീസ്
nivin pauly

നടന്‍ നിവിന്‍പോളിക്കെതിരായ  പീഡനക്കേസില്‍ വിശദപരിശോധനയ്‌ക്കൊരുങ്ങി പൊലീസ്. യുവതി നല്‍കിയ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു. ദുബായില്‍ വച്ചു പീഡിപ്പിച്ചെന്ന് പറയുന്ന ദിവസങ്ങളില്‍ യുവതി കേരളത്തിലെന്നാണ് വിവരം.

യാത്രാ രേഖകളും ഹോട്ടല്‍ രേഖകളും പൊലീസ് പരിശോധിക്കും. ദുബായിലെ ഹോട്ടലില്‍ വെച്ച് കഴിഞ്ഞ നവംബറില്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഹോട്ടല്‍ അധികൃതരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിക്കും. നിവിന്‍ പോളിയടക്കം ആറ് പേര്‍ക്കെതിരെയാണ് ഊന്നുകല്‍ പൊലീസ് കേസെടുത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories