Share this Article
വനംവകുപ്പ് ഉദ്യോഗസ്ഥ തൂങ്ങി മരിച്ചനിലയില്‍
വെബ് ടീം
posted on 31-08-2023
1 min read
forest officer committs suicide

മംഗളൂരു: മടിക്കേരിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കുടക് ജില്ലാ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസറായ മണ്ഡ്യ സ്വദേശിനി ജി.സി രശ്മിയെയാണ് (27) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ മടിക്കേരിയിലെ വനംവകുപ്പിന്റെ ഗസ്റ്റ് ഹൗസിലാണ് രശ്മിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. 

ചൊവ്വാഴ്ച രാത്രിയാണ് മരണം സംഭവിച്ചതെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും മടിക്കേരി ടൗണ്‍ പൊലീസ് അറിയിച്ചു. മൃതദേഹം മടിക്കേരി ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു. രണ്ടു വര്‍ഷമായി വനം വകുപ്പിന്റെ റിസര്‍ച്ച് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു രശ്മി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories