മുട്ടില്‍ മരം മുറി കേസില്‍ അന്വേഷണം കൃത്യമായ രീതിയിലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍.പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കും.വനംവകുപ്പ് കണ്ടെത്തിയ നിഗമനങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.മരം മുറിച്ചത് പട്ടയം ഭൂമിയില്‍ നിന്ന് തന്നെയെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു.വനംവകുപ്പിന്റെ അന്വേഷണത്തിൽ മാത്രം ഒതുങ്ങി പോയിരുന്നെങ്കിൽ 500 രൂപ പിഴയും ആറുമാസം തടവും മാത്രമേ അവർക്കു ലഭിക്കുമായിരുന്നുള്ളൂ.പ്രത്യേക അന്വേഷണ സംഘത്തെ ഇതിന്റെ ചുമതല ഏൽപ്പിക്കാൻ കാരണം പരമാവധി ശിക്ഷ വാങ്ങി നൽകാനാണ്.
കുറ്റവാളികൾക്ക് ഏറ്റവും കൂടുതൽ ശിക്ഷ കൊടുത്തു നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയാണ് ഗവൺമെന്റ് ലക്ഷ്യമിടുന്നത്.റവന്യൂ ഭൂമിയിൽ നിന്നാണ് മരങ്ങൾ മുറിച്ചു നീക്കിയതെന്ന് നേരത്തെ തന്നെ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.മരംമുറി കേസിൽ കൂടുതൽ തെളിവുകൾ പുറത്തുവരുന്നത് നല്ലതാണ്.വനംവകുപ്പ് കണ്ടെത്തിയ നിഗമനങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.നടപടി സസ്പെൻഷനിൽ ഒതുക്കാതെ കൂടുതൽ ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
അതേ സമയം ജനങ്ങൾക്ക് ബോധ്യപ്പെടുന്ന രീതിയിലുള്ള ഒരു അന്വേഷണവും നടക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ കേരള വിഷനോട് പറഞ്ഞു.
ഇതുകൂടി വായിക്കാം
മാസ്‌ക് ധരിക്കാത്തത് ഇനി കുറ്റമല്ല; സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു