കോഴിക്കോട് കാരശ്ശേരിയില്‍ ക്രഷറില്‍ നിന്നും നിന്നുള്ള സ്ലറി വേസ്റ്റ് ഒഴുക്കി വിട്ട സംഭവത്തില്‍ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് നാട്ടുകാര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. കാരശ്ശേരി പഞ്ചായത്തിലെ മരഞ്ചാട്ടി സൂപ്പര്‍ സാന്റ എന്ന ക്രഷറിലേക്കാണ് നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചുള്ള ക്രഷര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനത്തിന് അധികാരികള്‍ കൂട്ടുനില്‍ക്കുന്നുവെന്നാരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം