Share this Article
ജമ്മു കശ്മീരില്‍ മേഘവിസ്ഫോടനത്തില്‍ ഒരു മരണം
 cloudburst in Jammu and Kashmir

ജമ്മു കശ്മീരില്‍ മേഘവിസ്ഫോടനത്തില്‍ ഒരു മരണം. കുല്‍ഗാം ജില്ലയിലാണ് രാവിലെ മേഘവിസ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദംഹല്‍ ഹന്‍സിപോറ പ്രദേശത്ത് തെരച്ചിലും രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുകയാണ്.

എവിടെയെങ്കിലും ആളുകള്‍ കുടുങ്ങിയിട്ടുണ്ടോയെന്ന പരിശോധനയാണ് നടക്കുന്നത്. മേഘവിസ്ഫോടനത്തെ തുടര്‍ന്ന് ഗന്ദര്‍ബാര്‍ ജില്ലയിലെ കച്ചര്‍വാനിലെ റോഡ് തകര്‍ന്നതിനാല്‍ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories