Share this Article
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടനുണ്ടായേക്കും സുരേഷ് ഗോപിയുടെ പേരും പരിഗണനയിൽ
വെബ് ടീം
posted on 29-06-2023
1 min read
sureshgopi name in union ministers possible list

ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണി  ഉടൻ ഉണ്ടായേക്കും.നടനും മുൻ രാജ്യസഭാ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബുധനാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെ പി നഡ്ഡ എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് വിശാല മന്ത്രിസഭാ യോഗം തിങ്കളാഴ്ച വൈകിട്ട് ചേരും. ഇതിനിടെയാണ് സുരേഷ് ഗോപിക്ക് മന്ത്രിസഭയിലേക്ക് വഴിതുറക്കുമെന്ന റിപ്പോര്‍ട്ടുകൾ വരുന്നത്.

അതേ സമയം കേന്ദ്ര മന്ത്രി സ്ഥാനത്തിൽ  സുരേഷ് ഗോപി വിസമ്മതം അറിയിച്ചതായാണ് സൂചനയെന്നു  തൃശൂർ ബ്യൂറോ റിപ്പോർട്ട് ചെയ്തു 

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സുരേഷ് ഗോപി തൃശൂരിൽ നിന്ന് മത്സരിച്ചിരുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും തൃശൂരിൽ തന്നെയാകും സുരേഷ് ഗോപി മത്സരിക്കുക. 2014ലാണ് സുരേഷ് ഗോപി രാജ്യസഭാംഗമായി തെരഞ്ഞെടുത്തത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories