കൊച്ചി: കുവൈറ്റിൽ അപകടത്തില്‍ 23 മലയാളികളുടെ മരണം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മലയാളികള്‍ എന്ന് സംശയിക്കുന്ന 2 പേരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മൃതദേഹം എംബാം ചെയ്ത് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മൃതദേഹം കൊച്ചിയിലേക്ക് നേരിട്ട് എത്തിക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനായി കൊച്ചിയില്‍ 25 ആംബുലന്‍സുകള്‍ സജ്ജീകരിച്ചത് അടക്കം എല്ലാ ഒരുക്കങ്ങളും നോര്‍ക്ക പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം മൃതദേഹങ്ങള്‍ ചാര്‍ട്ടേര്‍ഡ് ഫൈലൈറ്റിലോ വ്യോമസേന വിമാനത്തിലോ ആകും എത്തിക്കുകയൊന്നും എപ്പോള്‍ എത്തിക്കാന്‍ കഴിയുമെന്ന് പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു.കുവൈറ്റിൽ തീപിടിത്തത്തില്‍ മരിച്ചത് 45 ഇന്ത്യക്കാരാണെന്നും ഇതില്‍ 23 പേര്‍ മലയാളികളാണെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചു. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 49 ഇന്ത്യക്കാരാണ് മരിച്ചതെന്നും ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞതായും നോര്‍ക്ക അധികൃതര്‍ ഉള്‍പ്പെടെ അറിയിച്ചിട്ടുണ്ടെങ്കിലും മരിച്ച 45 ഇന്ത്യക്കാരുടെ പേരുകളാണ് നിലവില്‍ കുവൈറ്റ് അധികൃതര്‍ പുറത്തുവിട്ടത്.
അതേസമയം, ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ കുവൈത്തിലേക്കുള്ള യാത്രയില്‍ അനിശ്ചിതത്വം തുടരുകയാണ്. യാത്രക്ക് കേന്ദ്രസർക്കാരിന്‍റെ അനുമതി കിട്ടാത്തതാണ് പ്രശ്നം. അനുമതി കിട്ടാത്തതിനാൽ മന്ത്രി കൊച്ചി വിമാനത്താവളത്തിൽ തുടരുകയാണ്. ഇന്ന് രാത്രി 10.30നാണ് കുവൈറ്റിലേക്കുള്ള വിമാനം. നാളെ രാവിലെ കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും
ഇതിനിടെ, കുവൈത്തിലെത്തിയ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധൻ സിംഗ് കുവൈത്ത് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബയുമായി കൂടിക്കാഴ്ച നടത്തി. മരണത്തിൽ ഉപപ്രധാനമന്ത്രി അനുശോചനം അറിയിച്ചെന്നും സഹായങ്ങൾ ഉറപ്പ് നൽകിയെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പരിക്കറ്റ 12 പേർ ചികിത്സയിലുള്ള അദാൻ ആശുപത്രിയും വിദേശകാര്യ സഹമന്ത്രി സന്ദർശിച്ചു.
നോര്‍ക്ക അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ട മരിച്ച 23 മലയാളികളുടെ പേര് വിവരങ്ങള്‍
1. തോമസ് ചിറയിൽ ഉമ്മൻ - തിരുവല്ല, പത്തനംതിട്ട
2. അനീഷ് കുമാർ - കടലായി, കണ്ണൂർ
3. ഷമീർ ഉമ്മറുദ്ദീൻ - ശൂരനാട്, കൊല്ലം.
4. മാത്യു തോമസ് - ചെങ്ങന്നൂർ, ആലപ്പുഴ
5. അരുൺ ബാബു - നെടുമങ്ങാട്, തിരു
6. കേളു പൊൻമലേരി - തൃക്കരിപ്പൂർ, കാസർകോഡ്
7. സാജു വർഗീസ് - കോന്നി, പത്തനംതിട്ട
8. രഞ്ജിത്ത് -ചേർക്കള, കാസർകോട്
9. ആകാശ് ശശിധരൻ നായർ - പന്തളം, പത്തനംതിട്ട
10. ഷിബു വർഗ്ഗീസ്- പായിപാട്, കോട്ടയം.
11. നൂഹ് - തിരൂർ, മലപ്പുറം.
12. ബാഹുലേയൻ - പുലമന്തോൾ, മലപ്പുറം.
13. സ്റ്റെഫിന് എബ്രഹാം സാബു - പാമ്പാടി, കോട്ടയം.
14. സാജൻ ജോർജ്ജ് - കരവല്ലൂർ, കൊല്ലം.
15. മുരളീധരൻ നായർ- മല്ലശ്ശേരി, പത്തനംതിട്ട.
16. ലൂക്കോസ് - ആദിച്ചനല്ലൂർ, കൊല്ലം.
17. ശ്രീഹരി പ്രദീപ് - ചങ്ങനാശ്ശേരി, കോട്ടയം.
18. ശ്രീജേഷ് തങ്കപ്പൻ നായർ - ഇടവ, തിരുവനന്തപുരം.
19. ബിനോയ് തോമസ്- ചിറ്റാറ്റുകര, തൃശൂർ.
20. നിതിൻ - വയക്കര, കണ്ണൂർ.
21. സുമേഷ് സുന്ദരൻ പിള്ള- പെരിനാട്, കൊല്ലം.
22. വിശ്വാസ് കൃഷ്ണൻ - തലശ്ശേരി, കണ്ണൂർ.
23. സിബിൻ എബ്രഹാം- മല്ലപ്പള്ളി, പത്തനംതിട്ട.