Share this Article
പെരിയാറിലെ മത്സ്യക്കുരുതി അന്വേഷിക്കാന്‍ ഹൈക്കോടതി സമിതി രൂപീകരിച്ചു
The High Court formed a committee to investigate the fish death in Periyar

പെരിയാറിലെ മത്സ്യക്കുരുതി അന്വേഷിക്കാന്‍ ഹൈക്കോടതി സമിതി രൂപീകരിച്ചു. പരിസ്ഥിതി സെക്രട്ടറി, കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡംഗങ്ങള്‍, അമിക്കസ് ക്യൂറി, ഹര്‍ജിക്കാരുടെ പ്രതിനിധികള്‍ എന്നിവരാണ് അംഗങ്ങള്‍. സമിതി പ്രദേശം സന്ദര്‍ശിച്ച് തെളിവെടുത്ത് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം. പെരിയാറിലേക്ക് രാസമാലിന്യം തള്ളുന്നത് തടയണമെന്ന ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്‌.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories