Share this Article
KUWJ സംസ്ഥാന പ്രസിഡന്റായി കെ.പി റെജിയെ തെരഞ്ഞെടുത്തു
KP Regi of Madhyam newspaper was elected as the state president

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന പ്രസിഡന്റായി മാധ്യമം പത്രത്തിലെ  കെ.പി റെജിയെയും , ജനറല്‍ സെക്രട്ടറിയായി ജനയുഗം പത്രത്തിലെ സുരേഷ് എടപ്പാളിനെയും  തെരഞ്ഞെടുത്തു. ജൂലൈ 29ന് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്നലെ തൃശൂര്‍ പ്രസ് ക്ലബിലാണ് നടന്നത്.

മാധ്യമം തിരുവനന്തപുരം ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിക്കുന്ന കെ.പി റെജി 2019-21 കാലഘട്ടത്തില്‍ സംസ്ഥാന പ്രസിഡന്റായിരുന്നു.ജനയുഗം മലപ്പുറം ബ്യൂറോ ചീഫായ സുരേഷ് എടപ്പാള്‍ മലപ്പുറം പ്രസ് ക്ലബിന്റെ വിവിധ ഭാരവാഹിത്വങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories