Share this Article
തടങ്കലിലാക്കപ്പെട്ട പലസ്തീനികള്‍ക്കിടയില്‍ ത്വക്ക് രോഗം പകരാന്‍ സാധ്യത
Israeli prison

ഇസ്രയേല്‍ ജയിലുകളില്‍ തടങ്കിലാക്കപ്പെട്ട പലസ്തീനികള്‍ക്കിടയില്‍ ത്വക്ക് രോഗം പകരാന്‍ സാധ്യത. തടവുകാരുടെ സംരക്ഷണകാര്യ കമ്മീഷനാണ് മുന്നറിയിപ്പ് നല്‍കിയത്.

ജയിലുകളില്‍ കഴിയുന്ന പലസ്തീനികളില്‍ ചൊറി പോലെയുള്ള രോഗം പകരാനുള്ള സാധ്യതയുണ്ടെന്നാണ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.

ഇത് തടവുകാരില്‍ ഉറക്കമില്ലായ്മയ്ക്കും കാരണമാകും. ജയിലുകളിലെ വൃത്തിഹീനമായ സാഹചര്യങ്ങളാണ് രോഗത്തിന് കാരണമാകുന്നതെന്നും മുന്നറിയിപ്പുണ്ട്.

ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന 260 പേരില്‍ 150 പേരും പ്രായപൂര്‍ത്തിയാകാത്തവരാണ്. കൂടാതെ ബന്ദികള്‍ മാനസികമായ വെല്ലുവിളികളും പട്ടിണിയും മര്‍ദനവും നേരിടുന്നതായും കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഭൂരിഭാഗം തടവുകാരും വിചാരണ കൂടാതെ ശിക്ഷ അനുഭവിക്കുന്നവരാണ്. ഒക്ടോബര്‍ ഒമ്പത് മുതല്‍ ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമങ്ങള്‍ക്കിടെ വ്യാപകമായി നിയമവിരുദ്ധമായ അറസ്റ്റുകള്‍ നടത്തിയിരുന്നു.ഇത്തരത്തില്‍ അറസ്റ്റിലായവരുടെ എണ്ണത്തില്‍ വ്യക്തതയില്ല. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories