Share this Article
image
മൂത്രം കലര്‍ത്തി ജ്യൂസ് വില്‍പന; കടയുടമയും സഹായിയും അറസ്റ്റില്‍
വെബ് ടീം
posted on 14-09-2024
1 min read
JUICE SHOP

ഗാസിയാബാദ്: മനുഷ്യമൂത്രം കലര്‍ത്തി മേഖലയില്‍ ജ്യൂസ് വില്‍പന നടത്തിയ കടയുടമയും സഹായിയും അറസ്റ്റിൽ. യു.പിയിലെ ഗാസിയബാദിലാണ്  ഈ കട. കടയിലെത്തിയവരുടെ  സംശയത്തെത്തുടര്‍ന്നുണ്ടായ പരാതിയുടേയും അന്വേഷണത്തിന്റേയും ഒടുവിലാണ് ഇരുവരും അറസ്റ്റിലായത്. ജ്യൂസിനുണ്ടായ മണവും രുചിവ്യത്യാസവും ആണ് ജനങ്ങളില്‍ സംശയത്തിനിടയാക്കിയത്.  ആമിര്‍ എന്ന കടയുടമയും പ്രായപൂര്‍ത്തിയാകാത്ത സഹായിയുമാണ് പിടിയിലായത്. 

 പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ മൂത്രം നിറച്ച കന്നാസ് കണ്ടെടുത്തു. കടയുടമയെ നാട്ടുകാര്‍ കയ്യേറ്റം ചെയ്യുന്ന സാഹചര്യവുമുണ്ടായി. എസിപി ഭാസ്ക്കര്‍വര്‍മയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഒരു ലിറ്റര്‍ മൂത്രം നിറച്ച കന്നാസാണ് കണ്ടെടുത്തത്.

മൂത്രം കലര്‍ത്തി ജ്യൂസ് വില്‍പന വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories