Share this Article
ബ്രിജ്ഭൂഷണ് തിരിച്ചടി; കേസ് റദ്ദാക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചു
Brijbhushan

ലൈംഗീക പീഡനക്കേസില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ് തിരിച്ചടി. വിചാരണക്കോടതിയിലെ കേസ് റദ്ദാക്കംണമെന്ന ബ്രിജ്ഭൂഷന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചു.


കേസ് എന്തുകൊണ്ട് റദ്ദാക്കണമെന്ന് കാണിച്ച് വാദങ്ങള്‍ എഴുതി നല്‍കാന്‍ ബ്രിജ്ഭൂഷന്റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. വിചാരണക്കോടതിയിലെ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ബ്രിജ്ഭൂഷണ്‍ കോടതിയെ സമീപിച്ചത്. വനിതാ ഗുസ്തി താരങ്ങളുടെ പരാതിയിലാണ് ഡല്‍ഹി പൊലീസ് ബ്രിജ്ഭൂഷനെതിരെ കേസെടുത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories