മുസ്ലീം മതപണ്ഡിത സംഘടനയായ സമസ്തയിലെ ഇടത് അനുഭാവികൾക്കെതിരെ ലീഗ് അനുകൂലികൾ പരസ്യപ്രചാരണത്തിന് ഒരുങ്ങുന്നു. സുന്നി ആദർശ സംരക്ഷണ സമിതി എന്ന കൂട്ടായ്മ രൂപീകരിച്ചത് ഈ ലക്ഷ്യത്തോടെയാണ്. സമസ്ത കേന്ദ്ര മുശാവറയിൽ നിന്നും സംഘടനയുടെ സെക്രട്ടറി കൂടിയായ ഉമ്മർ ഫൈസി മുക്കത്തെ പുറത്താക്കണമെന്നും മുഖപത്രമായ സുപ്രഭാതത്തിന്റെ നയവ്യതിയാനത്തിനെതിരെ നടപടി വേണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതോടെ സമസ്തയിലെ ആഭ്യന്തര തർക്കം രൂക്ഷമായി