Share this Article
Union Budget
അപ്പാര്‍ട്ട്‌മെന്റിൽ നിന്ന് ദുർഗന്ധം, 26-കാരിയെ കൊലപ്പെടുത്തി മൃതദേഹം മുപ്പതുകഷണമാക്കി ഫ്രിഡ്ജില്‍, നടുക്കുന്ന സംഭവം ബെംഗളൂരുവില്‍
വെബ് ടീം
posted on 21-09-2024
1 min read
WOMENS BODY

ബെംഗളൂരൂ: യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ വൈയാലിക്കാവലിലാണ് സംഭവം. അപ്പാര്‍ട്ട്‌മെന്റില്‍നിന്നും ദുര്‍ഗന്ധം വമിച്ചതോടെ അയല്‍വാസികള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

മാളില്‍ ജീവനക്കാരിയായിരുന്ന മഹാലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. വിവാഹിതയായ യുവതി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. മൃതദേഹത്തിന് 15 ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം.

വൈയാലിക്കാവല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം നടന്നത്. 30 കഷണങ്ങളാക്കിയ നിലയിലായിരുന്നു മൃതദേഹം. പുഴുവരിക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍, ഫോറന്‍സിക് സംഘം എന്നിവര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.

 ബെംഗളൂരുവില്‍ താമസിച്ചുവരികയായിരുന്ന 26 വയസുള്ള യുവതിയാണ് കൊല്ലപ്പെട്ടതെന്ന് അഡീഷണല്‍ പോലീസ് കമ്മിഷണര്‍ സതീഷ് കുമാര്‍ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories