Share this Article
15 കാരിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി; കരാട്ടെ പരിശീലകൻ അറസ്റ്റിൽ
വെബ് ടീം
posted on 06-11-2023
1 min read
KARATE TRAINER ARRESTED FOR RAPE CASE

പേരാമ്പ്ര: പതിനഞ്ചുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കരാട്ടേ പരിശീലകൻ അറസ്റ്റിലായി. ഓർക്കാട്ടേരി ഏറാമല കണ്ടോത്ത് അനുനന്ദുവിനെയാണ് (25) അറസ്റ്റു ചെയ്തത്. പേരാമ്പ്ര കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

സ്കൂൾ പരിസരത്തുനിന്ന് ബൈക്കിൽ കയറ്റിക്കൊണ്ടുപോയ വിദ്യാർഥിനിയെ പുറമേരിയിലെ കരാട്ടെ പരിശീലന സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ഒക്‌ടോബർ 16 നാണ് സംഭവം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories