ചെന്നൈ: വീട്ടിൽ തീപടർന്ന് വൃദ്ധയും മൂന്നു ചെറുമക്കളും മരിച്ചു. ചെന്നൈയിലെ മാതൂരിലാണ് സംഭവം നടന്നത്. സന്താനലക്ഷമി (65), എട്ടും ഒമ്പതും വയസ്സു പ്രായമുള്ള സന്ധ്യ, പ്രിയ രക്ഷിത, പവിത്ര എന്നിവരാണ് മരിച്ചത്. രാത്രിയില്‍ ഇവര്‍ ഉറങ്ങിക്കിടക്കവെയാണ് അപകടം നടന്നത്. രാവിലെ വീടിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് കതക് പൊളിച്ച് പരിശോധിച്ചപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്.
കൊതുകിനെ തുരത്താന്‍ വേണ്ടി വച്ചിരുന്ന മെഷീന്‍ രാത്രിയില്‍ തുണികള്‍ക്ക് മേല്‍ വീണാണ് തീ പടര്‍ന്നത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികളുടെ അമ്മ ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവിന് കൂട്ടിരിക്കാനായി പോയതായിരുന്നു. ഈ സമയം കുട്ടികളെ സന്താനലക്ഷ്മിയുടെ വീട്ടില്‍ ആക്കുകയായിരുന്നു.