Share this Article
Flipkart ads
പ്രധാനമന്ത്രിയുടെ വസതിക്ക് മുകളിൽ ഡ്രോൺ; അന്വേഷണം
വെബ് ടീം
posted on 03-07-2023
1 min read
Drone spotted over PM Modis Residence

ന്യുഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുകളിലൂടെ അജ്ഞാത ഡ്രോൺ പറന്നതായി റിപ്പോർട്ട്. മോദിയുടെ ഡൽഹിയിലെ വസതിക്ക് മുകളിലൂടെ ഇന്ന് പുലർച്ചെയാണ് ഡ്രോൺ പറന്നത്. അതേസമയം പൊലീസും മറ്റ് സുരക്ഷാ ഏജൻസികളും ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ല.

നോ-ഫ്ലൈ സോണിൽ ഉൾപ്പെടുന്ന മേഖലയിലാണ് പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്നത്. ഈ വസതിക്ക് മുകളിലാണ് ഡ്രോൺ പറന്നതായി ശ്രദ്ധയിൽപെട്ടത്. പ്രധാനമന്ത്രിയുടെ വസതിക്ക് മുകളിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് ഡ്രോൺ കണ്ടത്. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories