Share this Article
പുതുപ്പള്ളിയിൽ ജെയ്‌ക് സി തോമസ് എൽഡിഎഫ് സ്ഥാനാർഥി
വെബ് ടീം
posted on 11-08-2023
1 min read
JAIK C THOMAS LDF CANDIDATE FOR PUTHUPPALLY

തിരുവനന്തപുരം: പുതുപ്പള്ളിയിൽ ജെയ്‌ക് സി തോമസ് എൽഡിഎഫ് സ്ഥാനാർഥി.യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനെ നേരിടാൻ ഇടതു മുന്നണി ജെയ്ക്കിനെയാണ് ഇറക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകും. പുതുപ്പള്ളിയിൽ ജെയ്ക്കിന് മൂന്നാമങ്കം ആണ്.

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജെയ്ക്കിന്റെ പേര് അംഗീകരിച്ചത്. പാർട്ടി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൊടുത്ത ഒരേ ഒരു പേരും ജെയ്ക്കിന്റേതായിരുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ തന്നെ മണർകാട് സ്വദേശിയായ ജെയ്ക്, 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. 2021ലെ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാനായത് ജെയ്ക്കിന് അനുകൂല ഘടകമായി.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories