കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്കു കെ സുധാകരന്റെ തിരിച്ചു വരവിനുള്ള സാധ്യത മങ്ങുന്നു അധികാര കൈമാറ്റം ഫലപ്രഖ്യാപനത്തിനുശേഷം മതി എന്ന നിലപാടിൽ കോൺഗ്രസ് ദേശീയ നേതൃത്വം കഴിഞ്ഞദിവസം ചേർന്ന തെരഞ്ഞെടുപ്പ് അവലോകനയോഗത്തിൽ ഈ വിഷയം ചർച്ച ചെയ്തില്ല.
എല്ലാം ഉറപ്പിച്ചായിരുന്നു വിശ്വസ്തനായ എംഎം ഹസന് പ്രസിഡണ്ടിന്റെ താൽക്കാലിക ചുമതല കെ സുധാകരൻ കൈമാറിയത് ദേശീയ നേതൃത്വം താൽക്കാലിക ചുമതല മാറ്റത്തിന് അംഗീകരിച്ചതും അങ്ങനെ തന്നെയായിരുന്നു.എന്നാൽ കെ സുധാകരന്റെ തിരിച്ചുവരവിനോടുള്ള ഗ്രൂപ്പുകളുടെ താല്പര്യക്കുറവ് ദേശീയ നേതൃത്വം മനസ്സിലാക്കിയതോടെ കഴിഞ്ഞദിവസം നടക്കേണ്ടിയിരുന്ന അധികാര കൈമാറ്റം നീളുകയാണ് എല്ലാം ഫലപ്രഖ്യാപനത്തിനു ശേഷം മതിയെന്ന നിലപാടിൽ എഐസിസി നേതൃത്വം എത്തി എന്നാണ് ഗ്രൂപ്പ് നേതാക്കളുടെ വിലയിരുത്തൽ.
കെ സുധാകരൻ പ്രസിഡന്റ് പദവിയിൽ എത്തിയതിനു ശേഷം കോൺഗ്രസ് വിട്ടുപോകുന്നവരുടെ എണ്ണം കൂടിയെന്നാണ് പല ഗ്രൂപ്പ് നേതാക്കളുടെയും ഏറ്റവും വലിയ പരാതി. ഒപ്പം ചില സമുദായങ്ങൾ കോൺഗ്രസ് നോട് കാണിക്കുന്ന അകൽച്ച ഒഴിവാക്കാൻ കെപിസിസി അധ്യക്ഷന് കഴിഞ്ഞിട്ടില്ല എന്ന് ഗ്രൂപ്പുകൾക്ക് അഭിപ്രായമുണ്ട് സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം നന്നായി പ്രതിഫലിച്ചു നിന്നപ്പോൾ അത് ഉപയോഗപ്പെടുത്താൻ കോൺഗ്രസിന് കഴിഞ്ഞില്ല .പകരം അകൽച്ചയോടെ പെരുമാറുന്ന പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡണ്ടിനെയും ആണ് കേരളം കണ്ടത് ഇത് കോൺഗ്രസിന് വലിയ നഷ്ടമുണ്ടാക്കി എന്ന നിലപാടിലാണ് ഗ്രൂപ്പ് നേതാക്കൾ.
എ കെ ആന്റണി പി ജെ കുര്യൻ കെസി വേണുഗോപാൽ തുടങ്ങിയ നേതാക്കളുടെ ഒരു വലിയ നിര നേതൃമാറ്റത്തിന് സമയമായി എന്ന് വാദിക്കുന്നവരാണ് .തലമുറ മാറ്റത്തിനെ കുറിച്ച് പോലും ചില നേതാക്കൾ പറയാതെ പറഞ്ഞുവയ്ക്കുന്നു .തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ താൽക്കാലിക ചുമതല ഒഴിഞ്ഞു നൽകുന്ന പതിവാണ് കോൺഗ്രസിൽ എന്നാൽ കഴിഞ്ഞ ദിവസം അത് സംഭവിച്ചില്ല എന്നു മാത്രമല്ല അധികാര കൈമാറ്റത്തെ സംബന്ധിച്ച് ഒരു സൂചനയും ദേശീയ നേതൃത്വം നൽകിയതുമില്ല .