Share this Article
കൈക്കൂലി വാങ്ങുന്നതിനിടെ എംവിഐയും ഏജന്റും അറസ്റ്റില്‍
വെബ് ടീം
posted on 31-07-2023
1 min read
MVI AND AGENT ARRESTED IN THRISSUR

തൃശൂര്‍: പുക പരിശോധനാ കേന്ദ്രം അനുവദിക്കുന്നതിനായി ഏജന്റ് മുഖേന കൈക്കൂലി വാങ്ങിയ മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ (എംവിഐ) തൃപ്രയാറില്‍ വിജിലന്‍സിന്റെ പിടിയിലായി. കോട്ടയം മേലുകാവ് സ്വദേശി സിഎസ് ജോര്‍ജിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഏജന്റ് അഷ്‌റഫിനെയും വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു.വാടാനപ്പിള്ളി സ്വദേശിയില്‍നിന്നാണ് ഇവര്‍ കൈക്കൂലി വാങ്ങിയത്. തന്റെ പേരിലുള്ള പുകപരിശോധനാ കേന്ദ്രം ഭാര്യയുടെ പേരിലേക്കു മാറ്റാനാണ് വാടാനപ്പിള്ളി സ്വദേശി എംവിഐയെ സമീപിച്ചത്. പേരു മാറ്റാനാവില്ലെന്നും പുതിയ കേന്ദ്രം അനുവദിക്കാന്‍ തന്റെ ഏജന്റിനെ സമീപിക്കാനും എംവിഐ നിര്‍ദേശിച്ചു. ഏജന്റ് 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇത് വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.

വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കിയ നോട്ടുകളാണ് പരാതിക്കാരന്‍ ഏജന്റിനു കൈമാറിയത്. പണം കൈമാറിയ ഉടനെ ഉദ്യോഗസ്ഥര്‍ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്നു ജോര്‍ജിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. 

ഏജന്റ് കൈക്കൂലി വാങ്ങിയാലും ഉദ്യോഗസ്ഥനെതിരെ കേസ് നില്‍ക്കുമെന്ന് വിജിലന്‍സ് പറഞ്ഞു. ഉദ്യോഗസ്ഥന്റെ വീടുകളിലും പരിശോധന നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories