Share this Article
image
സമത്വത്തിന്റെ സന്ദേശം വിളിച്ചോതി അത്തച്ചമയ മഹോത്സവത്തിന് തുടക്കം
athachayamayam News  Pinarayi Vijayan, Mammootty flag off ‘Harithachamayam’ in Tripunithura

സമത്വത്തിന്റെ സന്ദേശം വിളിച്ചോതി അത്തച്ചമയ മഹോത്സവത്തിന് തുടക്കമായി. സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച്  അത്തച്ചമയ മഹോത്സവം എറണാകുളം തൃപ്പുണ്ണിത്തുറ അത്തംനഗറിൽ നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത അത്തച്ചമയ മഹത്സവത്തിന്റെ ഘോഷയാത്ര മമ്മൂട്ടി ഫ്ലാഗ് ഓഫ് ചെയ്തു. 

കെ ബാബു അധ്യക്ഷനായ ചടങ്ങിൽ ഹിൽപാലസിൽ നിന്ന് കൊണ്ടുവന്ന അത്തപതാക മന്ത്രി പി രാജീവ്‌ ഉയർത്തിയതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം ആയത്. 10 ദിവസം നീണ്ടുനിൽക്കുന്നതാകും ഉത്സവഘോഷങ്ങൾ

ഇത് സമത്വത്തിന്റെയും സഹോദര്യത്തിന്റെയും ആഘോഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജാഭരണ കാലത്ത് സ്വർണാഭരണ വിഭൂഷിതനായി സർവ സൈന്യ അകമ്പടിയോടെ നടന്നിരുന്ന അത്തച്ചമയം   ഇന്ന് ജനങ്ങൾ സ്വർണാഭരണ വിഭൂഷിതരായി ആഘോഷിക്കുന്നു. ഇതാണ് ജനയുക്തമായ ആഘോഷമെന്ന് മമ്മൂട്ടി പറഞ്ഞു.

ഉദ്ഘാടന ചടങ്ങിന് ശേഷം അത്തച്ചമയ ഘോഷയാത്ര ആരംഭിച്ചു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ, പഞ്ചാവാദ്യം, തെയ്യം, വിവിധ കലാരൂപങ്ങൾ, വിദ്യാർത്ഥികളുടെ ഡിസ്പ്ലേ, നിശ്ചല ചിത്രങ്ങൾ എന്നിവ ഘോഷയാത്രയിൽ ഉണ്ടായിരുന്നു. 20 ലോറികളിൽ അണിനിരന്ന ഫ്ലോട്ടുകൾ ആയിരുന്നു ഘോഷയാത്രയുടെ പ്രധാന ആകർഷണം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories