Share this Article
image
വയനാടിന് 10 കോടി രൂപ നൽകി യുപി സർക്കാർ; ഉത്തർപ്രദേശിലെ ജനങ്ങളും സർക്കാരും കേരളത്തിനൊപ്പമാണെന്ന് യോഗി
വെബ് ടീം
posted on 26-08-2024
1 min read
UP GOVERNMENT DONATES 10 CRORE

തിരുവനന്തപുരം: വയനാട്ടിലെ പുരനരധിവാസ പ്രവർത്തനത്തിന് സഹായധനമായി ഉത്തർപ്രദേശ് സർക്കാർ പത്തു കോടി രൂപ അനുവദിച്ചു.  യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേരള ഗവർണർ  ആരിഫ് മുഹമ്മദ് ഖാനെയാണ് ഇക്കാര്യം അറിയിച്ചത്. വയനാട്ടിലെ പുരനരധിവാസ പ്രവർത്തനത്തിന് സഹായം അഭ്യർഥിച്ച് ഗവർണർ കഴിഞ്ഞ ദിവസം കത്ത് അയച്ചിരുന്നു. ഉത്തർപ്രദേശിലെ ജനങ്ങളും സർക്കാരും കേരളത്തിനൊപ്പമാണെന്ന് ഗവർണർക്ക് അയച്ച മറുപടി കത്തിൽ യോഗി ആദിത്യനാഥ് പറഞ്ഞു.

വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ എന്നിവടങ്ങളിൽകഴിഞ്ഞ മാസം 30നാണ്  ഉരുൾപൊട്ടലുണ്ടായത്. ദുരന്തത്തിൽ 231 മൃതദേഹങ്ങളും 217 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെത്തിയത്. തിരിച്ചറിഞ്ഞ 176 മുതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ഉരുള്‍പെട്ടലിനെ തുടര്‍ന്ന്  ദുരിതാശ്വാസ ക്യാംപായി പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ചൊവ്വാഴ്ച മുതല്‍ ക്ലാസുകൾ പുനരാരംഭിക്കും. ജിഎല്‍പിഎസ് മേപ്പാടി, ജിഎച്ച്എസ്എസ് മേപ്പാടി എന്നിവയാണ് 27ന് പ്രവര്‍ത്തനമാരംഭിക്കുന്നത്. ജിവിഎച്ച്എസ് വെള്ളാർമല സ്കൂളിലെ കുട്ടികളുടെ പഠനം  ജിഎച്ച്എസ്എസ് മേപ്പാടിയിലും മുണ്ടക്കൈ ജിഎൽപിഎസിലെ കുട്ടികളുടെ പഠനം മേപ്പാടി എപിജെ ഹാളിലും ആരംഭിക്കും. ഇവിടെ സെപ്റ്റംബർ 2നായിരിക്കും പ്രവേശനോൽസവം നടത്തുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories