കോണ്‍ക്വീറോസ്: ബോബിയെക്കുറിച്ച് കേട്ടിട്ടുണ്ടോ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയാണ് ബോബി.ലോകത്തിലെ എക്കാലത്തെയും പ്രായം കൂടിയ നായ എന്ന ഗിന്നസ് റെക്കോർഡ് ബോബിക്ക് സ്വന്തം.പ്രായം എത്രയാണെന്നല്ലേ,31 വയസും 165 ദിവസവും. എന്നാല്‍ ഇനി ബോബി ഇല്ല. പ്രായാധിക്യം മൂലമാണ് മരണം.
പോര്‍ച്ചുഗലിലെ കോണ്‍ക്വീറോസ് ഗ്രാമത്തിലെ കോസ്്റ്റ കുടുംബത്തിലാണ് ബോബി താമസിച്ചിരുന്നത്. ബോബിയുടെ അവസാനത്തെ ഉടമ ലിയോണ്‍ കോസ്റ്റയാണ്.ലിയോണിന് 8 വയസ്സുള്ളപ്പോഴാണ് ബോബി ജനിച്ചത്.
ബോബിയുടെ ജനനവും ജീവിതവുമെല്ലാം ഒരു നിമിത്തമാണെന്ന് കോസ്റ്റാ കുടുംബാംഗങ്ങള്‍ പറയുന്നത്. ബോബിയുടെ അമ്മ ഗിര പ്രസവിച്ചപ്പോള്‍ വീട്ടുകാര്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നില്ല എന്ന് തീരുമാനിച്ചിരുന്നു,കാരണം പരമ്പരാഗതമായി നായാട്ട് കുടുംബമായിരുന്ന കോസ്റ്റയ്ക്ക് നിരവധി വേട്ട നായ്ക്കള്‍ ഉണ്ടായിരുന്നു. അതിനാല്‍ കണ്ണുതുറക്കുന്നതിനു മുമ്പേ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു, എന്നാല്‍ ഗിര കുഞ്ഞുങ്ങളെ ഉപേക്ഷിച്ചിടത്ത് എന്നും പോകുമായിരുന്നെന്നും അവിടെ അവശേഷിച്ച കുഞ്ഞാണ് ബോബി എന്നും പിന്നീട് അതിനെ വളര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നെന്നും കോസ്റ്റ കുടുംബാംഗങ്ങള്‍ പറയുന്നു.
31ാം ജന്മദിനത്തില്‍ ബോബിക്കു വേണ്ടി കോസ്റ്റ ജന്മദിന പാര്‍ട്ടി ഒരുക്കുകയും അതില്‍ നൂറിലധികം പേര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.