Share this Article
മൂന്ന് ദിവസം മുമ്പ് കുഞ്ഞിന് ജന്മം നൽകി; യുവ കവയിത്രി ഹിലാല അൽ ഹമദാനി അന്തരിച്ചു
വെബ് ടീം
posted on 27-07-2023
1 min read
 hilala al hamdani oman Poet dies

ഒമാനിലെ യുവ കവയിത്രി ഹിലാല അൽ ഹമദാനി അന്തരിച്ചു.ഹിലാല അൽ ഹമദാനി പക്ഷാഘാതത്തെ തുടർന്ന് ബുധനാഴ്ച രാവിലെ അന്തരിച്ചതായി  ഒമാനി മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്‌. സാമൂഹിക മാധ്യമങ്ങളിൽ നിരവധി പേർ അനുശോചന സന്ദേശവുമായി എത്തുകയും ചെയ്തു. സുൽത്താനേറ്റിലെ റേഡിയോ അവതാരക എന്ന നിലയിലും പ്രശസ്തയാണ് ഹിലാല.

മൂന്ന് ദിവസം മുമ്പ് ഹിലാല കുഞ്ഞിന് ജന്മം നൽകിയിരുന്നു. ഇതിന് ശേഷമാണ് പക്ഷാഘാതം ഉണ്ടായത്. ഹിലാലയുടെ അപ്രതീക്ഷിത വിയോഗ വാർത്ത നിരവധി കവിതാസ്വാദകരെയും മറ്റും സങ്കടത്തിലാഴ്ത്തി.2007-ലെ “മില്യൺസ് പൊയറ്റ്” പ്രോഗ്രാമിന്റെ രണ്ടാം പതിപ്പിൽ പങ്കെടുത്ത ആദ്യത്തെ ഖലീജി കവയിത്രിയാണ് ഹിലാല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories