കൊച്ചി∙ ആലുവ പീഡനക്കേസിൽ പ്രതിയെ പൊലീസ് പിടികൂടി. പെരിയാർ ബാർ ഹോട്ടലിൽ നിന്നാണ് പ്രതി പിടിയിലായത്. പ്രതി ബാറിൽ മദ്യപിച്ചിരിക്കുന്നത് കണ്ടു ബാർ ജീവനക്കാരാണ് പോലീസിൽ വിവരമറിയിച്ചത്.പോലീസ് എത്തിയതോടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.വെള്ളത്തിൽ ചാടി രക്ഷപ്പെടാൻ ശ്രമിക്കവേയാണ് പൊലീസിന്റെ പിടിയിലായത്.
തിരുവനന്തപുരം ചെങ്കൽ സ്വദേശി സതീഷ് എന്ന ക്രിസ്റ്റിൽരാജാണ് പിടിയിലായത്.
2022 നവംബറിൽ പെരുമ്പാവൂരില്‍ മോഷണ കേസിൽ ഇയാള്‍ പിടിയിലായിരുന്നു. ഈ കേസിൽ ശിക്ഷ കഴിഞ്ഞ് മാസം 10ന് വിയൂർ ജയിലിൽ നിന്നും പുറത്തിറങ്ങി. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ആലുവ ചാത്തൻപുറത്താണ് അതിഥി തൊഴിലാളികളുടെ മകളായ എട്ടു വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായത്. ബിഹാർ സ്വദേശികളുടെ മകളെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പൊലീസ് ഭാഷ്യം. പുലർച്ചെ രണ്ടു മണിയോടെയാണു സംഭവം. നാട്ടുകാർ രക്ഷിച്ച കുട്ടി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.