Share this Article
മന്ത്രി കെ രാധാകൃഷ്ണന്‍ രാജിവച്ചു
വെബ് ടീം
posted on 18-06-2024
1 min read
minister-k-radhakrishnan-resigned

തിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്ണന്‍ രാജിവച്ചു. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് രാജിസമര്‍പ്പിച്ചു. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജി.

നിയമസഭാംഗത്വം രാജിവച്ചുകൊണ്ടുള്ള കത്ത് സ്പീക്കര്‍ എഎന്‍ ഷംസീറിനും നല്‍കും. ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നാണ് രാധാകൃഷ്ണന്‍ ലോക്‌സഭയിലെത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎം വിജയിച്ച ഏക മണ്ഡലം കൂടിയാണ് ആലത്തൂര്‍. സിറ്റിങ് എംപിയായിരുന്ന കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസിനെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന രാധാകൃഷ്ണന്‍ തോല്‍പ്പിച്ചത്.

രാധാകൃഷ്ണന്‍ നിയമസഭാംഗത്വം രാജിവെക്കുന്നതോടെ ചേലക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും. കോണ്‍ഗ്രസ് രമ്യ ഹരിദാസിനെ ചേലക്കരയില്‍ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രാധാകൃഷ്ണന് പകരം മന്ത്രി ആരെന്നത് സിപിഎം നേതൃയോഗത്തില്‍ തീരുമാനമെടുത്തേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories