Share this Article
കുട്ടികള്‍ക്കൊപ്പം കളിച്ചും ചിരിച്ചും പ്രധാനമന്ത്രി; രക്ഷാബന്ധന്‍ ആഘോഷം/ വീഡിയോ
വെബ് ടീം
posted on 30-08-2023
1 min read
SCHOOL GIRL TIE RAKHI TO PM/

ന്യൂഡല്‍ഹി:  രക്ഷാബന്ധന്‍ ആഘോഷ നിറവിലാണ് രാജ്യം. സഹോദരീസഹോദരന്മാര്‍ ഒത്തുചേരുന്ന ചടങ്ങാണ് ഇതിന്റെ പ്രത്യേകത. ഈ ദിവസം സഹോദരിമാര്‍ അവരുടെ സഹോദരന്റെ കൈകളില്‍ രാഖി കെട്ടി കൊടുക്കുന്നത് ദീര്‍ഘവും സമൃദ്ധവുമായ ജീവിതത്തിന് നല്ലതാണ് എന്നാണ് വിശ്വാസം. 

ഇത്തവണയും കുട്ടികള്‍ക്കൊപ്പമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രക്ഷാബന്ധന്‍ പരിപാടി. സ്‌കൂളിലെ പെണ്‍കുട്ടികളാണ് അദ്ദേഹത്തിന് രാഖി കെട്ടി കൊടുത്തത്. കുട്ടികളോട് കുശലാന്വേഷണം നടത്തിയും കളിച്ചും ചിരിച്ചുമാണ് മോദി പരിപാടിയില്‍ പങ്കെടുത്തത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങിന്റെ ദൃശ്യങ്ങള്‍  കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയമാണ് എക്‌സില്‍ പങ്കുവെച്ചു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അതേ സമയം  രക്ഷാബന്ധൻ ആഘോഷങ്ങളുടെ ഭാഗമായി  സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നടത്താമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. സംസ്ഥാനത്തെ സർക്കാർ ബസുകളിൽ സൗജന്യ യാത്ര നടത്താമെന്ന് അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഔദ്യോഗിക പ്രസ്താവന പ്രകാരം ഓഗസ്റ്റ് 30ന് ഉച്ചയ്‌ക്ക് 12 മണി മുതൽ ഓഗസ്റ്റ് 31ന് പുലർച്ചെ 12 വരെ സംസ്ഥാനത്തെ വനിതകൾക്ക് സിറ്റി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം.

ഉത്തരാഖണ്ഡിലൂടെയും മറ്റ് സംസ്ഥാനങ്ങളിലൂടെയും കടന്നുപോകുന്ന ഉത്തരാഖണ്ഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം ലഭിക്കുക.

ഉത്തർപ്രദേശ് സർക്കാരും രക്ഷാബന്ധനോടനുബന്ധിച്ച് സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ചിട്ടുണ്ട്. എക്സിലൂടെയാണ് (ട്വിറ്റർ) മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇക്കാര്യം അറിയിച്ചത്. ഇത്തവണ ഓഗസ്ത് 30-ന് രാത്രിയാണ് രക്ഷാബന്ധൻ ആഘോഷം ആരംഭിക്കുക. ശ്രാവണ മാസത്തിലെ ശുക്ല പക്ഷത്തിലെ പൂർണിമ തിഥി എന്നറിയപ്പെടുന്ന പൗർണ്ണമി ദിനത്തിലാണ് രക്ഷാബന്ധൻ ആചരിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories