സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്താന്‍ ഒരുങ്ങി ആരോഗ്യവകുപ്പ്. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് സ്‌കൂളുകളില്‍ ഡ്രൈ ഡേ ആചരിക്കും. വെള്ളിയാഴ്ച സ്‌കൂളുകള്‍, ശനിയാഴ്ച ഓഫീസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെയാണ് ഡ്രൈഡേ ആചരിക്കുന്നത്.