സര്‍ക്കാരിനെയും ദേവസ്വംമന്ത്രിയെയും വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗം. വിര്‍ച്വല്‍ ബുക്കിംഗുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാട് ദുശ്ശാഠ്യം.ശബരിമല വിഷയത്തില്‍ ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ലെന്നും വിമര്‍ശനം. സ്പോട്ട് ബുക്കിങ്ങ് അനുവദിക്കണമെന്നും മുഖപത്രത്തിലൂടെ സിപിഐ നിര്‍ദേശം.
മതം മനുഷ്യനെ മയക്കുന്ന കറപ്പാണെന്ന തലക്കെട്ടില്‍ ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സര്‍ക്കാരിനും ദേവസ്വം മന്ത്രിക്കുമെതിരെ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. നമ്മുടെ ദുശ്ശാഠ്യങ്ങള്‍ ശത്രുവിന് ആയുധമാകരുത് എന്ന വാചകത്തോടെയാണ് വിമര്‍ശനം ആരംഭിക്കുന്നത്.
ആചാരങ്ങളും വിശ്വാസവും പോലെയുള്ള വൈകാരികമായ വിഷയങ്ങളിലെ കടുംപിടുത്തം ആപത്തില്‍ ചാടിക്കുമെന്നാണ് ലേഖനം പറയുന്നത്. ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കി വെര്‍ച്വല്‍ ബുക്കിംഗ് മാത്രം ഏര്‍പ്പെടുത്തുന്നത് വലിയ എതിര്‍പ്പിനിടയാക്കും.
ശബരിമല ദര്‍ശനത്തിലെ പരിഷ്‌കാരത്തിനെതിരെ ബിജെപിയും അയ്യപ്പസേവാ സംഘങ്ങളും ഹൈന്ദവ സംഘടനകളും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. വരുന്ന 26 ന് പന്തളത്ത് ഹൈന്ദവ സംഘചനകളുടെ യോഗം വിളിച്ചിട്ടുണ്ട്.
വിശ്വാസി സമൂഹത്തില്‍ നിന്നും ഇത്തരം സംഘടനകളില്‍ നിന്നും ഉണ്ടാവാനിടയുള്ള എതിര്‍പ്പിനെക്കുറിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും ലേഖനത്തില്‍ പറയുന്നു.
വിഷയത്തോടുള്ള സര്‍ക്കാരിന്റെ സമീപനത്തെയും പത്രം തുറന്നു വിമര്‍ശിക്കുന്നു. വേണ്ട രീതിയില്‍ പരിഗണിക്കുന്നതിനു പകരം ഒരു കാരണവശാലും സ്‌പോട്ട് ബുക്കിംഗ് അനുവദിക്കില്ലെന്നാണ് ദേവസ്വെ മന്ത്രി പറയുന്നതെന്നും ലേഖനം കുറ്റപ്പെടുത്തി.
ശബരിമല വിഷയത്തില്‍ ഒരിക്കല്‍ കൈപൊള്ളിയിട്ടും സര്‍ക്കാര്‍ പഠിക്കാന്‍ തയ്യാറായില്ലെന്നാണ് ആരോപണം. ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് കൂടി വേണമെന്ന ആവശ്യം സിപിഐ പരസ്യമായിത്തന്നെ നേരത്തേ പ്രകടിപ്പിച്ചിരുന്നു. സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും ആശ്യപ്പെട്ടിട്ടുണ്ട്.