സിൽക്യാര: ആശ്വാസദിനം. മരണമുഖത്തുനിന്ന് ഒടുവിൽ ആ 41 തൊഴിലാളികൾ ജീവിതത്തിലേക്ക്. ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികൾ 17 ദിവസത്തിനുശേഷം സുരക്ഷിതമായി പുറത്തേക്ക്.
ഗണപതി, വിജയ് എന്നീ തൊഴിലാളികളെയാണ് ആദ്യം പുറത്തെത്തിച്ചത്. കുഴൽപാതയിലുടെ പുറത്ത് എത്തിക്കുന്ന തൊഴിലാളികൾക്ക് പ്രാഥമിക ശ്രുശ്രൂഷ നൽകാനായി തുരങ്കത്തിനകത്ത് എട്ട് കിടക്കകളുള്ള താൽക്കാലിക ഡിസ്പെൻസറിയൊരുക്കിയിട്ടുണ്ട്. അവിടെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തൊഴിലാളികളെ തുരങ്കമുഖത്ത് നിന്ന് 35 കിലോമീറ്റർ അകലെയുള്ള ചിന്യാലി സോർ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് പദ്ധതി.