സിപിഐഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. കൊല്ലത്ത് ആണ് ആദ്യ സമ്മേളനം. മയ്യനാട് നടക്കുന്ന പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 18 ഏരിയ കമ്മിറ്റികളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 450 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പിരിച്ചുവിടപ്പെട്ട കരുനാഗപ്പള്ളി ഏരിയയില്‍ നിന്ന് ഇക്കുറി പ്രതിനിധികളില്ല