Share this Article
ദുരിതാശ്വാസനിധിയുടെ ധനവകുപ്പ് രൂപവത്കരിച്ച പരാതി പരിഹാര സെല്ലിന്റെ ചുമതല ശ്രീറാം വെങ്കിട്ടരാമന്; വിമര്‍ശിച്ച് വി ടി ബല്‍റാം
വെബ് ടീം
posted on 05-08-2024
1 min read
sriram-ias-in-charge-of-grievance-redressal-cell-vt-balram-criticizes

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട് ധനവകുപ്പ് രൂപവത്കരിച്ച പരാതി പരിഹാര സെല്ലിന്റെ ചുമതല ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്സിന് നല്‍കി. ഞായറാഴ്ചയാണ് ധനവകുപ്പ് ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ താല്‍ക്കാലിക സമിതി രൂപീകരിച്ചത്. ഇതിനായി പ്രത്യേക മൊബൈല്‍ നമ്പരും ഇ-മെയില്‍ വിലാസവും പുറത്തിറക്കിയിരുന്നു.

അതേ സമയം വിഷയത്തിൽ വിമര്‍ശിച്ച് വി ടി ബല്‍റാം രംഗത്തെത്തി. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയത്ത് വിവാദ നായകനായ ഒരാള്‍ക്ക് പ്രധാന ചുമതല നല്‍കിയത് ഉചിതമായോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി വിലയിരുത്തണമെന്നാണ് ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്.

പല കാരണങ്ങള്‍ കൊണ്ട് സ്ഥിരം വിവാദനായകനായ, ഒരുപാടാളുകള്‍ക്കിടയില്‍ വിശ്വാസ്യത നഷ്ടപ്പെട്ട ഒരുദ്യോഗസ്ഥന് ഈ ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ഒരു പ്രധാന ചുമതല നല്‍കിയത് ഉചിതമാണോ എന്ന് മുഖ്യമന്ത്രി തന്നെ വിലയിരുത്തണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories