കണ്ണൂർ: ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാനും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലൻ ജൻമദിനത്തിൽ കേരളവിഷന്റെ കാരുണ്യ പദ്ധതിയായ എന്റെ കണ്മണിയ്ക്ക് ആദ്യ സമ്മാനം പദ്ധതിയിൽ കുരുന്നുകൾക്കുള്ള ബേബി കിറ്റുകൾ കേരളവിഷന് കൈമാറി.കണ്ണൂരിൽ സംഘടിപ്പിച്ച സ്റ്റാഫുകളുടെ കുടുംബസംഗമത്തിലാണ് ഗോകുലം ഗോപാലൻ ബേബികിറ്റുകൾ എംഡി പ്രിജേഷ് ആച്ചാണ്ടിയ്ക്ക് കൈമാറിയത്.
കേരളത്തിലെ സർക്കാർ ഹോസ്പിറ്റലിൽ ജനിക്കുന്ന കുട്ടികൾക്ക് കേരളവിഷനും, എൻ എച്ച് അൻവർട്രസ്റ്റും കേരളസർക്കാരിന്റെ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ സൗജന്യമായി ബേബി കിറ്റ് വിതരണം ചെയ്യുന്ന പദ്ധതിയാണ് എന്റെകൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ്.
ഇതിനകംതന്നെ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ പദ്ധതിപ്രകാരം ബേബികിറ്റുകൾ വിതരണം ചെയ്തു കഴിഞ്ഞു.
ചടങ്ങിൽ കേരള വിഷൻ ന്യൂസിന് വേണ്ടി എംഡി പ്രിജേഷ് ആച്ചാണ്ടി ഗോകുലം ഗോപാലന് സ്നേഹോപഹാരം നൽകി.
നിയമസഭ സ്പീക്കർ എ എൻ ഷംസീർ,കെ സുധാകരൻ എം പി, കെവി സുമേഷ് എം.എൽ എ,രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ എ,ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ്,ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി വൈസ് ചെയർമാൻ പ്രവീൺ, വത്സൻ തില്ലങ്കേരി, നവാസ്മേത്തർ,ഷമാ മുഹമ്മദ് തുടങ്ങിയ നിരവധി പേർ ആശംസയർപ്പിച്ചു.